Post Category
ചാലക്കുടി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം മന്ത്രി റോജി എം. ജോണ്‍ സന്ദര്ശിച്ചുചാലക്കുടി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം മന്ത്രി റോജി എം. ജോണ്‍ സന്ദര്‍ശിച്ചു
ചാലക്കുടി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ സന്ദര്‍ശിച്ചു. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഡയറക്ടര്‍ ജെയ്മണ്‍ ജേക്കബ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു. മ്യൂസിയത്തിന്റെ വിവിധ സെക്ഷനുകളും മന്ത്രി സന്ദര്‍ശിച്ചു. മ്യൂസിയത്തിന്റെ നിലവിലുള്ള അവസ്ഥയക്കുറിച്ച് വിശദമായി വിലയിരുത്തിയതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയോടൊപ്പം മ്യൂസിയം സന്ദര്‍ശനത്തില്‍ എം.എല്‍.എ സനീഷ് കുമാര്‍ ജോസഫ്, ചാലക്കുടി നഗരസഭ ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, കൗണ്‍സിലര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍, കേരള ശാസ്ത്ര സാഹിത്യ മ്യൂസിയത്തിലെ ജീവനക്കാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു
date
- Log in to post comments