Post Category
ഏകദിന ശില്‍പ്പശാല നടത്തി
സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന ശില്‍പ്പശാല നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പ്പശാലയുടെ ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ നിര്‍വഹിച്ചു. സി.ഡി.പി.ഒ മാര്‍, സപ്ലൈ ഓഫീസര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായാണ് ശില്‍പ്പശാല നടത്തിയത്. 'സുരക്ഷിത ഭക്ഷണത്തിലെ സുസ്ഥിര ബാല്യം ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ പങ്ക്' എന്ന വിഷയത്തില്‍ സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ക്ലാസെടുത്തു.
സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ അംഗമായ മുരുകേഷ് ചെറുനാലി അധ്യക്ഷനായ ശില്‍പ്പശാലയില്‍ ജില്ലയിലെ വിവിധ സി.ഡി.പി.ഒമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments