ജോബ് ഡ്രൈവ് ഇന്ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോബ് ഡ്രൈവ് ഇന്ന്(ഒക്ടോബര്‍ 31). രാവിലെ 10ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഏരിയ മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ഓഫീസ് സ്റ്റാഫ്, ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. പ്ലസ് ടു/ ബിരുദം/ അതിന് മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്ട്രേഷന് ഫീസായി 300 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435
- Log in to post comments