Post Category
മലയാള വാരാഘോഷം: കളക്ടറേറ്റ് ജീവനക്കാർക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റിലെ ജീവനക്കാർക്കായി വിവിധ മലയാള ഭാഷാ മത്സരങ്ങൾ സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കണ്ടെഴുത്ത്, കേട്ടെഴുത്ത്, പ്രശ്നോത്തരി എന്നീ മത്സരങ്ങളാണ് നടത്തിയത്. ഔദ്യോഗിക ഫയലുകളിലും കുറിപ്പുകളിലും മലയാളം കൂടുതൽ കൃത്യതയോടെയും ഭാഷാശുദ്ധിയോടെയും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരങ്ങളിൽ നിരവധി ജീവനക്കാർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ന് (നവംബർ ആറ്) മലപ്പുറം ആസൂത്രണ ഭവന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഭരണ ഭാഷ വാരാഘോഷ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
date
- Log in to post comments