Post Category
സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്: അംശദായം അടയ്ക്കാം
സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിച്ചിട്ടും നാളിതുവരെ അംശദായം അടയ്ക്കാത്തവർക്കും അംശദായം അടച്ചവരിൽ ബാക്കിത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവർക്കും കുടിശ്ശിക അടച്ചുതീർക്കുന്നതിന് 2027 മാർച്ച് 31 വരെ സമയം അനുവദിച്ചു. ക്ഷേമനിധി ബോർഡിന്റെ വെബ്സൈറ്റ് (www.cwb.kerla.gov.in), അക്ഷയ / ജനസേവന കേന്ദ്രം, ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഓഫീസ്, ഗൂഗിൾ പേ സംവിധാനം (9037044087@okbizaxis) എന്നിവ വഴി തുക അടയ്ക്കാം. ഗൂഗിൾ പേ വഴി അംശദായം അടയ്ക്കുന്നവർ 9037044087 നമ്പറിലേക്ക് വാട്സാപ്പ് വഴി രജിസ്ട്രേഷൻ നമ്പറും പേരും ഉൾപ്പടെയുള്ള വിശദാംശങ്ങൾ അയക്കണം. വിവരങ്ങൾക്ക്: 0471 2720071, 2720072.
പി.എൻ.എക്സ്. 4684/2026
date
- Log in to post comments