Skip to main content

ക്ഷീരസംഗമം സംഘടിപ്പിക്കും

ക്ഷീരവകുപ്പ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാഴക്കുളം ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിക്കുന്നു. ഇന്ന് (7) രാവിലെ 10  ന്  കുട്ടമശ്ശേരി കൺവെൻസിയ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ക്ഷീരസംഗമം ഫിഷറീസ്– സാമൂഹികനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. എം.പി, എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ക്ഷീരസംഗമത്തോടനുബന്ധിച്ച് ഡയറി എക്സിബിഷൻ, കൃഷിവികസന സെമിനാർ, പൊതുസമ്മേളനം, തത്സമയ പാലുൽപ്പന്ന നിർമ്മാണ പ്രദർശനം, മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡ് വിതരണം, മികച്ച ക്ഷീരകർഷകരെ ആദരിക്കൽ, ഡയറി ക്വിസ്, ക്ഷീരകർഷകർക്കായി സൗജന്യ നേത്രചികിത്സാ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികൾ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
 

date