Post Category
പിറവം നഗരസഭ കൊമ്പനാമല കുടിവെള്ള പദ്ധതി അമൃത് 2.0 നിർമ്മാണോദ്ഘാടനം ഇന്ന് (നവംബർ 7 )
പിറവം നഗരസഭയുടെ കിഴക്കൻ മേഖലയിലെ കുടിവെള്ള ക്ഷമത്തിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കൊമ്പനാമല കുടിവെള്ള പദ്ധതി അമൃത് 2.0 നിർമ്മാണോദ്ഘാടനം ഇന്ന് (നവംബർ 7 ) ഭക്ഷ്യ, സിവിൽ സപ്ലെസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.
കൊമ്പനാമല കുടിവെള്ള പദ്ധതിയുടെ ഭാഗമായി എട്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് ഉൾപ്പടെയുളള പ്രവൃത്തികളാണ് പദ്ധതി ഭാഗമായി നടപ്പിലാക്കുന്നത്.
കൊമ്പനാമലയില്‍ വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങിൽ പിറവം നഗരസഭ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും.എം പി അഡ്വ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയാകും. നഗരസഭ വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി,സ്ഥിരം സമിതി അധ്യക്ഷൻമാർ,മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രമുഖ രാഷ്ട്രീയ- സാമൂഹിക നേതാക്കൾ എന്നിവർ പങ്കെടുക്കും.
date
- Log in to post comments