സേഫ് ഭവന പദ്ധതി : ലഭിച്ചത് 7,634 അപേക്ഷകൾ
പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂര്‍ത്തീകരണത്തിനും പുനരുദ്ധാരണത്തിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന 2026-27 വര്‍ഷത്തെ 'സേഫ്' (സെക്യൂര്‍ അക്കോമഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതിയ്ക്ക് ജില്ലയിൽ വലിയ സ്വീകാര്യത ലഭിച്ചു. ജില്ലയില്‍ നിന്ന് ആകെ 7,634 അപേക്ഷകൾ ലഭിച്ചു .ഈ വര്‍ഷം ജില്ലയില്‍ നിന്നുമാത്രം 600 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചപ്പോൾ, പാലക്കാട് നഗരസഭയിലാണ് ഏറ്റവും കുറവ് അപേക്ഷകൾ ലഭിച്ചത്.
പാലക്കാട് ബ്ലോക്ക് - 728, ചിറ്റൂര്‍ - 671, മണ്ണാര്‍ക്കാട് - 554, നെന്മാറ- 577, പട്ടാമ്പി - 493, ശ്രീകൃഷ്ണപുരം - 830, തൃത്താല-521,ആലത്തൂര്‍ - 815, കുഴല്‍മന്ദം - 461, ഷൊര്‍ണൂര്‍ നഗരസഭ - 175, മലമ്പുഴ - 360, പാലക്കാട് മുനിസിപ്പാലിറ്റി - 65, കൊല്ലങ്കോട് - 561, ഒറ്റപ്പാലം - 823 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്.
- Log in to post comments