Skip to main content

അത്യാധുനിക സൗകര്യങ്ങളോടു കൂടി ആധാർ സേവാ കേന്ദ്ര പാലക്കാട്ടിൽ

ആധാർ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആധാർ സേവാ കേന്ദ്ര പാലക്കാട് പ്രവർത്തനം ആരംഭിച്ചു. മിനിസ്ട്രി ഓഫ് ഇലക്ട്രിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ കീഴിൽ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ) നേരിട്ട് നടത്തുന്ന ജില്ലയിലെ ഏക ആധാർ സേവ കേന്ദ്രമാണിത്.
ആധാർ എൻറോൾമെന്റ്, ഡെമോഗ്രാഫിക്, ബയോമെട്രിക് വിവരങ്ങൾ പുതുക്കൽ, മറ്റ് ആധാർ സേവനങ്ങളും ആധാർ സേവാ കേന്ദ്രത്തിൽ ലഭിക്കും.യു.ഐ.ഡി.എ.ഐയുടെ അപ്പോയിന്റ്മെന്റ് പോർട്ടൽ വഴി ആധാർ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ആധാർ കാർഡ് ഉടമകളുടെ പരാതികൾ സ്വീകരിച്ച് റീജിനൽ ഓഫീസ് വഴി പരാതി പരിഹരിക്കാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ട്. പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് റോഡിന് സമീപമുള്ള ശ്രീകൃഷ്ണ ആർക്കേടിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. രാവിലെ 9:30 മുതൽ വൈകുന്നേരം 5 :30 വരെയാണ് പ്രവർത്തന സമയം.ദേശീയ അവധി ദിവസങ്ങൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ആധാർ സേവാ കേന്ദ്ര പ്രവർത്തിക്കും. വിവിധ ജില്ലകളിലായി 10 ആധാർ സേവാ കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും.

date