Post Category
*തൃശൂരിൽ 'നിയുക്തി 2026' തൊഴിൽമേള സംഘടിപ്പിച്ചു*
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെന്ററും സെന്റ് മേരീസ് കോളേജും (ഓട്ടോണമസ്) സംയുക്തമായി 'നിയുക്തി 2026' തൊഴിൽമേള സംഘടിപ്പിച്ചു. രാജൻ ജെ. പല്ലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള അധ്യക്ഷത വഹിച്ചു.
തൃശൂർ സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മീന കെ. ചെറുവത്തൂർ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ. അശോകൻ , എംപ്ലോയ്മെന്റ് ഓഫീസർമാരായ ഇ.എസ്. അബ്ദുൾ മജീദ്, പി. ആദർശ്, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ കെ. ഗോവിന്ദ് ശിവരാജ് എന്നിവർ സംസാരിച്ചു.
25 തൊഴിൽദായകർ പങ്കെടുത്ത തൊഴിൽമേളയിൽ 500-ൽ പരം ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. മേളയിൽ പങ്കെടുത്ത 859 ഉദ്യോഗാർത്ഥികളിൽ നിന്ന് 257 പേരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും, 41 പേർക്ക് നിയമനം ലഭിക്കുകയും ചെയ്തു.
date
- Log in to post comments