Post Category
*ദേശീയ സമ്പാദ്യ പദ്ധതി: ഏജൻസി റദ്ദാക്കുന്നത് സംബന്ധിച്ച് പരാതികൾ അറിയിക്കാം*
തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിൽ പ്രവർത്തിച്ചിരുന്ന ദേശീയ സമ്പാദ്യ പദ്ധതി (എം.പി.കെ.ബി.വൈ., എസ്.എ.എസ്.) ഏജന്റ് ശാന്തകുമാരി കെ., മാരാത്ത് വീട്, രാമവർമ്മപുരം പി.ഒ. തന്റെ ഏജൻസി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിക്കുകയും ഏജൻസി റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഏജൻസിയുടെ പ്രവർത്തനം സംബന്ധിച്ച് നിക്ഷേപകർക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ, പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് രേഖാമൂലം പരാതി സമർപ്പിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0487 2361566.
date
- Log in to post comments