Skip to main content

*സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം: പട്ടികജാതി യുവജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു*

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നതിനായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 21-നും 30-നും ഇടയിൽ പ്രായമുള്ള, വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി നേടുന്നതിനാവശ്യമായ പ്രവൃത്തിപരിചയം ഇല്ലാത്ത അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കാണ് അവസരം. ബി.എസ്.സി നഴ്സിങ് (10,000 രൂപ), ജനറൽ നഴ്സിങ്, എം.എൽ.ടി, ഫാർമസി, റേഡിയോഗ്രാഫർ തുടങ്ങിയ പാരാമെഡിക്കൽ യോഗ്യതയുള്ളവർ (8,000 രൂപ), എൻജിനീയറിങ് (10,000 രൂപ), പോളിടെക്നിക് (8,000 രൂപ), ഐ.ടി.ഐ. (7,000 രൂപ), അംഗീകൃത തെറാപ്പിസ്റ്റുകൾ (10,000 രൂപ), സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ (7,000 രൂപ) എന്നിങ്ങനെയാണ് വിവിധ യോഗ്യതകൾക്ക് പ്രതിമാസം ലഭിക്കുന്ന സ്റ്റൈപ്പൻഡ്.

തൃശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. താത്പര്യമുള്ളവർ ജാതി സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, റേഷൻ കാർഡ് കോപ്പി, ബാങ്ക് പാസ്സ് ബുക്ക് പകർപ്പ്, ആധാർ കാർഡ് പകർപ്പ് എന്നിവ സഹിതം നവംബർ 27-ന് വൈകീട്ട് അഞ്ചിനകം തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0487 2360381.
 

date