Skip to main content

ശിശുദിന സംഗമം: കുട്ടികള്‍ സാരഥികളാകും

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14-ന് മലപ്പുറം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന ജില്ലാതല ശിശുദിന സംഗമം കുട്ടികള്‍ നയിക്കും. ജില്ലാതല പ്രസംഗ മത്സരത്തില്‍ വിജയികളായ കുട്ടികളാണ് ഈ സംഗമത്തിന് നേതൃത്വം നല്‍കുന്നത്.

സംഗമത്തില്‍ വി.കെ.ടി. ഇഹാന്‍ റിസ്  കുട്ടികളുടെ പ്രധാനമന്ത്രിയായും എസ ഫാത്തിമ കുട്ടികളുടെ പ്രസിഡന്റായും അലിഷ് ബി. റഫീക്ക് കുട്ടികളുടെ സ്പീക്കറായും വേദിയിലെത്തും. കൂടാതെ, കെ. അവന്തിക, അമേയ പുല്ലാനിക്കാട്, അഗ്ന അഷ്മി സുരേഷ് എന്നിവരും ചടങ്ങില്‍ പ്രഭാഷണം നടത്തും.

ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി ചടങ്ങിന് അധ്യക്ഷനാകും. മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. വി. റിനിഷ, വൈസ് ചെയര്‍മാന്‍ ജിതേഷ് ജി. അനില്‍, ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ഷജേഷ് ഭാസ്‌കര്‍, ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എ. മമ്മു തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും സംബന്ധിക്കും. നേരത്തെ നടത്തിയ വര്‍ണോത്സവം മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

date