Post Category
മെഡൽ ജേതാക്കൾക്ക് മന്ത്രി ഒ ജെ ജനീഷ് അവാർഡുകൾ വിതരണം ചെയ്യും
2019-20 സാമ്പത്തിക വർഷത്തിൽ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയ കായികതാരങ്ങൾക്ക് നവംബർ 12 രാവിലെ 11ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ക്യാഷ് അവാർഡുകൾ വിതരണം ചെയ്യും. താരങ്ങൾക്ക് അനുമോദനവും സംഘടിപ്പിച്ചിട്ടുണ്ട്. ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിക്കും. കായിക യുവജനകാര്യവകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് എൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി അഖിൽ വി മേനോൻ, മറ്റ് പ്രമുഖ കായികതാരങ്ങൾ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 4712/2026
date
- Log in to post comments