Skip to main content

ജില്ല തല വിജിലൻസ് കമ്മറ്റി യോഗം ചേർന്നു

 

അഴിമതികൾ ഇല്ലാതാക്കുക, അഴിമതി മുക്തമായ സമൂഹത്തെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന  ജില്ല തല വിജിലൻസ് കമ്മറ്റി യോഗം കളക്ട്രേറ്റിൽ ചേർന്നു. ജില്ല കളക്ടർ ഷാജി വി. നായർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പോലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. വിജിലൻസ് ആന്റി കറപ്ഷൻ ബ്യുറോ ഡി.വൈ.എസ്.പി. സാജു വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിജിലൻസ് ആന്റി കറപ്ഷൻ ബ്യുറോ ഐ.ഒ.പി. എസ് നിസാം സംസാരിച്ചു.ഡിപ്പാർട്ട്മെന്റ് പ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും കമ്മിറ്റിയിൽ പങ്കെടുത്തു.

date