Skip to main content

സാഹസിക ടൂറിസം പരിശീലനം

 

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വെഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും, കേരള ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം (ഏഴ് ദിവസം) പരിശീലന പരിപാടിയായ അഡ്വെഞ്ചര്‍ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്‌സില്‍ ആറാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 

എട്ടാം ക്ലാസ് പാസായ 2026 ഒക്ടോബര്‍ ഒന്നിനു 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 17-ന് തുടങ്ങുന്ന ബാച്ചില്‍ ചേരുന്നതിനായി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 13 നകം ഡയറക്ടര്‍, കേരള ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, റെസിഡന്‍സി, തൈക്കാട്, തിരുവനന്തപുരം -695014 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഇ-മെയില്‍:kittstraining@gmail.com, ഫോണ്‍:8129816664.

date