Skip to main content

ലാബ് ടെക്‌നീഷ്യന്‍ നിയമനം

പൂക്കോട്ടൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി. മുഖേന താത്ക്കാലിക വ്യവസ്ഥയില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം നവംബര്‍ 23-ന് രാവിലെ 10.30 ന് പൂക്കോട്ടൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 10 നകം  സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി സ്ഥാപനത്തില്‍ എത്തണം. ഡി.എം.എല്‍.ടി. അല്ലെങ്കില്‍ ബി.എസ്സി. എം.എല്‍.ടി. കോഴ്‌സ് സര്‍ട്ടിഫിക്കറ്റും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍: 0483-2774860.

 

date