റീ ടെന്‍ഡര്‍ ക്ഷണിച്ചു
മലപ്പുറം റൂറല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം കരാറടിസ്ഥാനത്തില്‍ (ഡ്രൈവറടക്കം) ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് ടാക്‌സി പെര്‍മിറ്റുള്ള കാര്‍ അല്ലെങ്കില്‍ ജീപ്പ് വാടകയ്‌ക്കെടുക്കുന്നത്. പ്രതിമാസം 1500 കിലോമീറ്റര്‍ ദൂരത്തേക്ക് 35,000 രൂപ നിരക്കിലാണ് വാഹനം വാടകയ്‌ക്കെടുക്കുന്നത്. ടെന്‍ഡര്‍ ഫോമുകള്‍ നവംബര്‍ 30-ന് രാവിലെ 11 വരെ ലഭിക്കും. പൂരിപ്പിച്ച ടെന്‍ഡറുകള്‍ നവംബര്‍ 30 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ 'ശിശു വികസന പദ്ധതി ഓഫീസര്‍, മലപ്പുറം (റൂറല്‍), പൊന്മള പഞ്ചായത്ത് ഓഫീസിന് സമീപം, ചാപ്പനങ്ങാടി പി.ഒ., മലപ്പുറം ജില്ല' എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍-7025127584.
- Log in to post comments