Skip to main content

ഏറനാട് ബാങ്കേഴ്‌സ് മീറ്റ്: നൂറ് കോടിയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനം ലക്ഷ്യമിട്ട് ആനക്കയം മിഹാസ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടില്‍ ഏറനാട് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ റാമ്പ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി പരിപാടി ഉദ്ഘാടനം ചെയ്തു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബുഷ്‌റ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. അബ്ദുല്‍ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയുടെ ഭാഗമായി അഞ്ച് കോടി രൂപയുടെ വായ്പാ അനുമതി കത്തുകള്‍ സംരംഭകര്‍ക്ക് കൈമാറി. കൂടാതെ, ഏകദേശം 100 കോടി രൂപയുടെ വിവിധ പദ്ധതികള്‍ സംരംഭകര്‍ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു.   വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 130-ഓളം സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു. ബാങ്കിങ് നടപടിക്രമങ്ങളും സര്‍ക്കാര്‍ സബ്സിഡി പദ്ധതികളും സംബന്ധിച്ച് പ്രത്യേക പാനല്‍ ചര്‍ച്ചകളും നടന്നു.

date