സാഹസിക ടൂറിസം പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വെഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ 'അഡ്വെഞ്ചര്‍ ആക്ടിവിറ്റി അസിസ്റ്റന്റ്' കോഴ്സിന്റെ ആറാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് ദിവസമാണ് പരിശീലന കാലാവധി. എട്ടാം ക്ലാസ് പാസ്സായവരും, 2026 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് തികഞ്ഞവരും 45 കവിയാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 17-ന് ആരംഭിക്കുന്ന ഈ ബാച്ചിലേക്ക് താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 13-നകം 'ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, റെസിഡന്‍സി, തൈക്കാട്, തിരുവനന്തപുരം - 695014' എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍-8129816664, ഇമെയില്‍-kittstraining@gmail.com.
- Log in to post comments