മത്സ്യത്തൊഴിലാളി വനിതകൾക്ക് സ്വയംതൊഴിൽ ധനസഹായം
പരമാവധി രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റ്
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ' (സാഫ്) ഏജൻസി വഴി 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴിൽ വികസന പദ്ധതികളിലേക്ക് അർഹരായ മത്സ്യത്തൊഴിലാളി വനിതകളിൽ നിന്നും വനിതാ ഗ്രൂപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 'ഒരു കുടുംബം ഒരു സംരംഭം', 'സൂക്ഷ്മ സംരംഭങ്ങളുടെ വികസനം', 'ഉയർന്ന നിക്ഷേപമുള്ള സൂക്ഷ്മ സംരംഭങ്ങളുടെ വികസനം' എന്നീ പദ്ധതികളുടെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചത്.
തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് പുതിയ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും, ഉയർന്ന നിക്ഷേപമുള്ള സൂക്ഷ്മ സംരംഭങ്ങളുടെ വികസന പദ്ധതിയിൽ പരമാവധി രണ്ടു ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും.
അപേക്ഷാ ഫോമുകൾ സാഫ് ജില്ലാ ഓഫീസിലും ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം നവംബർ 25-ന് വൈകുന്നേരം അഞ്ചു മണിക്കകം ജില്ലാ ഓഫീസിലോ അതത് മത്സ്യഭവൻ ഓഫീസുകളിലോ നേരിട്ട് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി: 8943164472, 8086808806.
- Log in to post comments