Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകൃത തൊഴിലധിഷ്ഠിത ഓൺലൈൻ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദേശത്തും സ്വദേശത്തും മികച്ച തൊഴിൽ സാധ്യതയുള്ള പൈത്തൺ പ്രോഗ്രാമിംഗ്, ഡാറ്റാ സയൻസ് എന്നീ കോഴ്സുകളിലേക്കാണ് പരിശീലനം ഉടൻ ആരംഭിക്കുന്നത്.
പഠനം പൂർത്തിയാക്കുന്നവർക്ക് നൂറ് ശതമാനം തൊഴിൽ സഹായം ഉറപ്പുനൽകുന്നു. വ്യക്തിഗത ശ്രദ്ധ ലഭിക്കുന്നതിനായി ഒരു ബാച്ചിൽ 25 പേർക്ക് മാത്രമാണ് പ്രവേശനം.
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് പൈത്തൺ പ്രോഗ്രാമിംഗ് കോഴ്സിനും, ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിനും അപേക്ഷിക്കാം.
അവസാന തീയതി  നവംബർ 25.
വിശദവിവരങ്ങൾക്ക് 9496015002, 9496015051, വെബ്‌സൈറ്റ്: www.reach.org.in ബന്ധപ്പെടാം

date