സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
സാഹസിക ടൂറിസം മേഖലയിലെ ഏഴുദിവസത്തെ പരിശീലന പരിപാടിയായ അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിന്റെ ആറാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എട്ടാം ക്ലാസ് പാസായ, 2026 ഒക്ടോബർ 1ന് 18 വയസ് പൂർത്തിയായവർക്കും 45 വയസ് കഴിയാത്തവർക്കും അപേക്ഷിക്കാം. നല്ല ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. നവംബർ 17ന് ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 13നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: kittstraining@gmail.com. ഫോൺ: 8129816664.
- Log in to post comments