Skip to main content

പൊലീസ് കോൺസ്റ്റബിൾ, ഹവിൽദാർ: കായികക്ഷമതാ പരീക്ഷ നവംബർ 17 മുതൽ

​പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ട്രെയിനി (കാറ്റഗറി നമ്പർ: 563/2025, 339/2025), ഹവിൽദാർ (കാറ്റഗറി നമ്പർ: 640/2025) ആംഡ് പൊലീസ് ബറ്റാലിയൻ തസ്തികകളുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബർ 17, 18, 19, 20, 23, 24, 26, 27 തിയ്യതികളിൽ നടക്കും.

 ​ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, പി.എസ്.സി അംഗീകരിച്ച തിരിച്ചറിയൽ രേഖയുടെ അസൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അതത് ദിവസങ്ങളിൽ രാവിലെ അഞ്ചിന് കോട്ടയ്ക്കൽ കോഴിചെനയിലെ ആർ.ആർ.ആർ.എഫ് ഗ്രൗണ്ടിൽ എത്തണം. പരിശീലന കേന്ദ്രങ്ങളുടെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരെ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

date