Skip to main content

കൃഷിയിടങ്ങളിൽ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

           കൃഷിയിടങ്ങളിൽ ജലസംരക്ഷണവും ജലസേചന കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഡ്രിപ്പ്, സ്പ്രിംഗ്ലർ ജലസേചന സംവിധാനങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഹെക്ടർ വരെയുള്ള കൃഷിഭൂമിക്കാണ് സബ്സിഡി അനുവദിക്കുക. അപേക്ഷാഫോമിന് അടുത്തുള്ള കൃഷിഭവനുകളിലോ തൃശ്ശൂർ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടണം. ഫോൺ: 9383471423, 9383471425, 9847854958, 9037747075.

പി.എൻ.എക്‌സ്. 4755/2026

date