Skip to main content

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: സർട്ടിഫിക്കറ്റ് പരിശോധന ഡിസംബർ 11 വരെ

ജില്ലയിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച് എഴുത്തുപരീക്ഷയിൽ വിജയിച്ച അപേക്ഷകരുടെ സർട്ടിഫിക്കറ്റ് പരിശോധന ഡിസംബർ 11 വരെ തിരുവനന്തപുരം അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും.

സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള അപേക്ഷകരുടെ ക്രമവും തീയതിയും സമയവും എൽബിഎസ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച പട്ടികയിലെ ക്രമമനുസരിച്ച് അപേക്ഷകർ കളക്ടറേറ്റിലെ എ ബ്ലോക്കിലെ രണ്ടാം നിലയിൽ റൂം നമ്പർ എ 208 ൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. പരിശോധനയ്ക്കായി അപേക്ഷകർ മുൻപ് ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്, അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള എല്ലാ രേഖകളുടെയും അസ്സൽ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും ഹാജരാക്കണം.

വിവരങ്ങൾക്കും സർട്ടിഫിക്കറ്റ് പരിശോധനയുടെ ക്രമവും സമയവും അറിയുന്നതിനും അപേക്ഷകർ lbsedp.lbscentre.in/akshaya26 എന്ന എൽ ബി എസ് വെബ് പോർട്ടൽ സന്ദർശിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2334070, 0471-2334080.

date