അന്ധകാരനഴി ബീച്ച് ഫെസ്റ്റ് 'തീരോത്സവം 2026' സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം; ലോഗോ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്ധകാരനഴി ബീച്ച് ഫെസ്റ്റ് 'തീരോത്സവം 2026'-ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസംബർ 29, 30, 31 തീയതികളിലാണ് അന്ധകാരനഴി തീരത്ത് 'തീരോത്സവം 2026' അരങ്ങേറുന്നത്.
ചടങ്ങിൽ കേരളോത്സവത്തിന്റെ എവർറോളിംഗ് ട്രോഫിക്കായി സി.കെ. കുമാരന്റെ സ്മരണാർത്ഥം സി.കെ. സുജാത, പ്രീതി രാജേന്ദ്രൻ എന്നിവർ നൽകിയ ട്രോഫി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് മെമ്പർ ജെയിംസ് ചിങ്കുതറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു വാവക്കാട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ടി. വിക്രമൻ, ബിന്ദു ഷാജി, വി.വി. വിനീഷ്, ബിന്ദു മുരളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിമിൽ, തങ്കമണി സോമൻ, വി.കെ. ഗൗരീശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ബി. സിംഗ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments