Skip to main content

കൊച്ചിയിൽ ബാങ്കേഴ്‌സ് മീറ്റ്

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ താലൂക്ക് വ്യവസായ ഓഫീസ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു. നവംബർ 19 വ്യാഴാഴ്ച രാവിലെ 9.30 മുതൽ തോപ്പുംപടി മാർക്കറ്റ് റോഡിലെ മാരിയോൺ റോസ് ഹാളിലാണ് പരിപാടി.

വ്യവസായ സംരംഭകർക്കും സംരംഭകത്വ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ബാങ്കുകളുടെ സംരംഭക വായ്പാ പദ്ധതികളെക്കുറിച്ചും വായ്പാ നടപടിക്രമങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനും ബാങ്ക് പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നതിനും പരിപാടിയിലൂടെ അവസരമൊരുക്കും. വ്യവസായ വകുപ്പിന്റെ സംരംഭക വായ്പകൾക്ക് ആറു ശതമാനം വരെ പലിശയിളവ് ലഭിക്കുന്ന പദ്ധതികൾ, 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന മറ്റ് പദ്ധതികൾ എന്നിവയെക്കുറിച്ചും വിശദീകരിക്കും. കെ-സ്വിഫ്റ്റ് (K-SWIFT), ഉദ്യം (UAM) സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള സഹായവും പരിപാടിയിൽ ഉണ്ടായിരിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ഡിജിറ്റൽ മാർക്കറ്റിങ്ങിനെക്കുറിച്ചുള്ള ക്ലാസും ഉണ്ടായിരിക്കും.
പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 9633065005, 9746955750, 9400442424 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ https://tinyurl.com/bankersmeetkochi2026 എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാം.

date