Skip to main content

ഡിജിറ്റൽ സർവ്വേയ്ക്ക് വാഹനം ആവശ്യമുണ്ട്*

തൃശ്ശൂർ ജില്ലയിലെ ഡിജിറ്റൽ സർവ്വേ 2.0 നടപടികളുടെ ഭാഗമായി ഫീൽഡ് പരിശോധനകൾക്കും സർവ്വേ ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനും ഉദ്യോഗസ്ഥരുടെ യാത്രാസൗകര്യത്തിനുമായി ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ (ബൊലേറോ, ഇന്നോവ, സൈലോ, ടൊയോട്ട എറ്റിയോസ്, മഹീന്ദ്ര വെരിറ്റോ, സ്വിഫ്റ്റ് ഡിസയർ) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/ വാഹന ഉടമകൾ/ ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും  ക്വട്ടേഷനുകൾ ക്ഷണിച്ചു. തൃശ്ശൂർ താലൂക്കിലെ ചിയ്യാരം, മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂർ എന്നീ വില്ലേജുകളിലേക്ക് ഒരു വാഹനവും കുന്നംകുളം താലൂക്കിലെ വേലൂർ, ചാവക്കാട് താലൂക്കിലെ വലപ്പാട് എന്നീ വില്ലേജുകളിലേക്ക് ഒരു വാഹനവുമാണ് ആവശ്യമുള്ളത്. 2027 മാർച്ച് 31 വരെയോ പ്രസ്തുത വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയാകുന്നത് വരെയോ പരമാവധി 40,000 രൂപ പ്രതിമാസ വാടക അടിസ്ഥാനത്തിലാണ് കരാർ. ക്വട്ടേഷനുകൾ നവംബർ 26-ന് ഉച്ചയ്ക്ക് മൂന്നിനകം വടക്കാഞ്ചേരി റീസർവ്വേ സൂപ്രണ്ട് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വടക്കാഞ്ചേരി റീസർവ്വേ സൂപ്രണ്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 04884 232470.

date