Skip to main content

തിരുമല - തൃക്കണ്ണാപുരം റോഡിൽ 23 വരെ ഗതാഗത നിയന്ത്രണം

തിരുമല - തൃക്കണ്ണാപുരം റോഡ്  നവീകരിക്കുന്നതിന്റെ ഭാഗമായി തിരുമല ജംക്‌ഷൻ മുതൽ പുത്തൻകട വരെയുള്ള ഭാഗത്ത് നവംബർ 23 വരെ ടാറിങ് നടക്കും. 
പ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ ഈ ഭാഗത്ത് പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ടാറിങ് നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് പൂർണമായി നിരോധിക്കും. 

 മങ്ങാട്ടുകടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മങ്ങാട്ടുകടവ് പാലത്തിൽനിന്ന് തിരിഞ്ഞ് അന്നൂർ ആനയിടവഴി റോഡ് - കുന്നപ്പുഴ ജംക്‌ഷൻ - വിജയമോഹിനിമിൽ റോഡ് വഴി തിരുമലയിലേക്ക് പോകണം. തിരുമലയിൽനിന്ന് പുത്തൻകട - തൃക്കണ്ണാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂജപ്പുര - പുന്നയ്ക്കാമുകൾ - കുന്നപ്പുഴ റോഡ് വഴി യാത്ര ചെയ്യണം. നേമത്തുനിന്ന് തിരുമലയിലേക്ക് വരുന്ന വാഹനങ്ങൾ പ്ലങ്കലമുക്ക് ജംക്‌ഷനിൽനിന്ന് വഴിതിരിഞ്ഞുപോകണമെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date