Skip to main content

അതിവർഷാനുകൂല്യ രേഖകൾ ഹാജരാക്കണം 

 

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ അംഗങ്ങളായ, 60 വയസ്സ് പൂർത്തിയായി, 2019 ഡിസംബർ വരെ അതിവർഷാനുകൂല്യത്തിനായി അപേക്ഷ നൽകിയവരിൽ അംഗത്വ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കാത്തവർ ഉടൻ രേഖകൾ ജില്ലാ ഓഫീസിൽ എത്തിക്കണം. അംഗങ്ങളുടെ പേരിലോ വിലാസത്തിലോ മാറ്റം ഉള്ളവർ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റും ഹാജരാക്കണം. മരണപ്പെട്ട അംഗങ്ങളുടെ അവകാശികൾ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പും ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റും കൂടി കൊണ്ടുവരണം. ഫോൺ: 0477 2964923.

date