Skip to main content

പോളിയോ ദിനാചരണം: ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ

ആദ്യ തുള്ളിമരുന്ന് ജില്ലാ കളക്ടറുടെ മകന് നൽകി

സബ് നാഷണൽ പൾസ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ ടി ജെ വിനോദ് എം എൽ എ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക മകന് ആദ്യ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകി.

ജില്ലയിൽ അഞ്ചു വയസ്സിനു താഴെയുള്ള 1,61,529 കുട്ടികൾക്കായി 1,879 ബൂത്തുകളാണ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചത്. പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് ആരോഗ്യപ്രവർത്തകരും പരിശീലനം ലഭിച്ച വളണ്ടിയർമാരും നവംബർ 23,24ന് വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.

കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ ഷഹീർ ഷാ , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം എം ഹനീഷ് , എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ പ്രഭുദാസ് , ജില്ലാ ആർ സി എച്ച്  ഓഫീസർ ഡോ. എം എസ് രശ്മി,  സ്റ്റേറ്റ് ലെവൽ മോണിറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. യു അഞ്ജലി , ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആൽജോ സി ചെറിയാൻ, എം സി എച്ച് ഓഫീസർ ഇൻ ചാർജ് എം എ പ്രീതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date