പൈതൃകോല്‍സവം പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുക്കാന്‍ അവസരം
പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ത്താഡ്സിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19 മുതല്‍ 26 വരെ പാലക്കാട് കാഞ്ഞിരപ്പുഴയില്‍ പൈതൃകോല്‍സവം 2026-27 ഉത്പന്നപ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത പൈതൃക ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനും അവസരമുണ്ടാകും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സൊസൈറ്റികള്‍ തുടങ്ങിയവര്‍ക്ക് പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുക്കുന്നതിനും അവരവരുടെ തനത് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും താത്പര്യമുണ്ടെങ്കില്‍ ഉത്പന്നങ്ങളുടെ വിശദമായ വിവരം, മേല്‍വിലാസം (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ), ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനക നഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം - 695 003 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. അപേക്ഷാ ഫോം www.scdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471-2315375.
- Log in to post comments