Skip to main content

ഭക്ഷ്യഭദ്രതാ നിയമം: ഭക്ഷ്യ കമ്മീഷൻ ഉദ്യോഗസ്ഥ സംഘം ജില്ലയിലെ തീരദേശ മേഖലകൾ സന്ദർശിക്കും

 

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013-ന്റെ കാര്യക്ഷമമായ നടത്തിപ്പ് വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം നവംബർ 26 ന് കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ തീരദേശ മേഖലകൾ സന്ദർശിക്കും. അഴിയൂർ, ചോമ്പാല, ഏറാമല, ചോറോട് എന്നീ മേഖലകളിലാണ് സംഘം സന്ദർശനം നടത്തുക. 

വിവിധ ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിനായി നവംബർ 27ന് രാവിലെ 11 ന് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ വിളിച്ചുചേർത്തിട്ടുണ്ട്.

date