Post Category
നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ സൗജന്യ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. നൂറിലധികം ഗുണഭോക്താക്കള്‍ക്കാണ് തൈകള്‍ നല്‍കിയത്. കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ മുസ്തഫ ചാലുപറമ്പില്‍, തസ്നി റഫീഖ്, സജന രാജീവ്, പഞ്ചായത്ത് സെക്രട്ടറി ശീജ, കൃഷി ഓഫീസര്‍ ദേവി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments