Post Category
അപേക്ഷ ക്ഷണിച്ചു
2026-27 സാമ്പത്തിക വർഷത്തിൽ സാഫ് മുഖേന നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വനിതകളുടെ സുസ്ഥിര ഉപജീവന വികസനവും സാഫ് മൈക്രോ എന്റെർപ്രൈസുകളുടെ പുനരുജ്ജീവനവും എന്ന പദ്ധതിയുടെ ഭാഗമായി മാതൃകാ പീലിംഗ് യൂണിറ്റുകൾ ആരംഭിക്കുന്നതിന് അർഹരായ ബദൽ മത്സ്യത്തൊഴിലാളി വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ, www.safkerala.org എന്ന വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നവംബർ 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി അതത് മത്സ്യഭവനുകളിൽ സമർപ്പിക്കണം.
ഫോൺ :8129644919, 8547899529, 6235089191, 7012132836
date
- Log in to post comments