Post Category
പരാതി പരിഹാര അദാലത്ത്
ജില്ലയിലെ തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറൻസ് കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത്-ഇ.പി.എഫ് നിങ്ങള്‍ക്കരികെ ഇന്നു(നവംബര്‍ 27) രാവിലെ പത്തുമുതല്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നേരിട്ട് ഹാജരായി പരാതികളും സംശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഫോണ്‍-0481 2300937
date
- Log in to post comments