ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു
വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ നേതൃത്വത്തില്‍ ഭരണഘടനാ ദിനം ആഘോഷിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ഭരണഘടനയുടെ ആമുഖം വായിച്ചുകൊടുത്തു.കോളജ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഭരണഘടനാ മതില് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.
കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഭരണഘടനാ ക്വിസ് മത്സരത്തില്‍ പാലാ സെന്റ് തോമസ് കോളജിലെ എം.എസ്. ശ്രുതിനന്ദന, എസ്. പൈതൃക് എന്നിവര്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം നേടി. വാഴൂര്‍ എസ്.വി.ആര്. എന്‍.എസ്.എസ് കോളജിലെ വി. നമിത, മനു ദിവാകരന് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും കോട്ടയം ബി.സി.എം കോളജിലെ ദേവീകൃഷ്ണ, ശ്രീനന്ദ എസ്. നായര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ടെസിന് സൈമണ്‍ ക്വിസ് മാസ്റ്ററായിരുന്നു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് അധ്യക്ഷനായിരുന്നു. കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ കെ.കെ. ശോഭ മുഖ്യ പ്രഭാഷണം നടത്തി. പ്രഫ. വി.ജി. ഹരീഷ് കുമാര്‍, പ്രഫ. ഷിബു എം. ജോര്‍ജ്, പ്രഫ. പി.എസ്. റീജ, സ്നേഹ തെരേസ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments