Skip to main content

ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ  ഭാഗ്യക്കുറി  ജില്ലാതല ടിക്കറ്റ് പ്രകാശനവും വിതരണ ഉദ്ഘാടനവും ഇന്ന് (നവംബർ 28)

 

 കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026-27 വർഷത്തെ ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനവും വിതരണ ഉദ്ഘാടനവും ഇന്ന്  (നവംബർ 28 ശനിയാഴ്ച) ഉച്ച മൂന്നിന്  ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും. ജി. സുധാകരൻ എം.എൽ.എ ടിക്കറ്റ് പ്രകാശനവും ഉദ്ഘാടനവും നിർവഹിക്കും. എ ഡി തോമസ്  എം എൽ എ അധ്യക്ഷനാകും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ. മഹേന്ദ്രൻ ആദ്യ ടിക്കറ്റ് വിൽപ്പന നടത്തും. ആലപ്പുഴ ജില്ലാ കളക്ടർ ഷാജി. വി. നായർ ചടങ്ങിൽ സംബന്ധിക്കും. 

ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി.എസ്. അജിത് കുമാർ സ്വാഗതം ആശംസിക്കും. ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  മോളി ജേക്കബ്, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ജില്ലാ കോടതി വാർഡ് കൗൺസിലർ ഷേർളി ആന്റണി എന്നിവർ ആശംസകൾ അർപ്പിക്കും.  വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ, ലോട്ടറി വ്യാപാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date