Skip to main content

ലോകായുക്ത ക്യാമ്പ് സിറ്റിംഗ്

കേരള ലോകായുക്ത ഡിസംബറിൽ കണ്ണൂരും കോഴിക്കോടും ക്യാമ്പ് സിറ്റിംഗുകൾ നടത്തും. ഡിസംബർ 8 രാവിലെ 10ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും 9ന് രാവിലെ 10നും 10ന് രാവിലെ 10.30നും കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലുമാണ് സിറ്റിംഗ്. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാറും ഉപലോകായുക്ത ജസ്റ്റിസ് ഷെർസി വി. യും സിറ്റിംഗുകൾക്ക് നേതൃത്വം നൽകും. ഈ ദിവസങ്ങളിൽ പുതിയ പരാതികൾ സ്വീകരിക്കും.

പി.എൻ.എക്‌സ്. 5004/2026

date