Post Category
അധ്യാപക അഭിമുഖം
കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ: 113/2025) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കൊല്ലം ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്.എം.എസ് എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്.
ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിച്ച് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, പൂർണമായും പൂരിപ്പിച്ച ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം നിർദിഷ്ട തീയതിയിലും സമയത്തും കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ ഹാജരാകണം. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് തുടർന്നുള്ള ഘട്ടത്തിൽ അഭിമുഖത്തിന് അവസരം നൽകും. ഫോൺ: 0474 2743624.
date
- Log in to post comments