എസ്.ആർ.സി കോഴ്സുകൾക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ജനുവരി സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ബ്യൂട്ടി കെയർ, സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസമാണ് രണ്ട് കോഴ്സുകളുടെയും കാലാവധി. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ് കോഴ്സിന് ഉയർന്ന പ്രായപരിധിയില്ല.
വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സുകളിൽ സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രായോഗിക പരിശീലനം എന്നിവ ലഭിക്കും. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷനും സ്റ്റേറ്റ് റിസോഴ്സ് സെന്ററും സംയുക്തമായി നൽകുന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കും.
ജില്ലയിൽ ബ്യൂട്ടി കെയർ കോഴ്സിന്റെ പഠനകേന്ദ്രം എറണാകുളം മറൈൻ ഡ്രൈവിലെ സെന്റ് തെരേസാസ് കോളേജാണ്. ഫോൺ: 9497200633, 9400487754.
റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ് കോഴ്സിന് രണ്ട് പഠനകേന്ദ്രങ്ങളാണുള്ളത്. കോലഞ്ചേരിയിലെ സൺറൈസ് അക്കാദമി യോഗ സെന്റർ (ഫോൺ: 9446607564), ഊന്നുകൽ, നെല്ലിമറ്റത്തെ ഷിൻബുഖാൻ ഫിറ്റ്നസ് സെന്റർ (ഫോൺ: 9961747919) എന്നിവിടങ്ങളിലാണ് പഠനസൗകര്യം.
https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.srccc.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഡിസംബർ 31.
- Log in to post comments