മേട്രൻ കം ട്യൂട്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ പ്രീമെട്രിക് (ഗേൾസ്) ഹോസ്റ്റൽ, പെരുമ്പാവൂർ പ്രീമെട്രിക് (ഗേൾസ്) ഹോസ്റ്റൽ, ഏഴിക്കര പ്രീമെട്രിക് (ബോയ്സ്) ഹോസ്റ്റൽ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് രാത്രികാല പഠനത്തിന് മേൽനോട്ടം നൽകുന്നതിനായി മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രതിമാസം 12,000 രൂപയാണ് വേതനം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ പൊതുവിഭാഗത്തിൽ നിന്നുള്ളവരെയും പരിഗണിക്കും.
നിയമനം തികച്ചും താൽക്കാലികമായിരിക്കും. 2026-27 അധ്യയന വർഷാവസാനം വരെയാണ് നിയമന കാലാവധി. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഡിസംബർ നാലിന് ഉച്ചയ്ക്ക് 2.30ന് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0484 2422256.
- Log in to post comments