താൽപര്യപത്രം ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിലെ 10 അങ്കണവാടികളിൽ 2026-27 സാമ്പത്തിക വർഷം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബാലാ പെയിന്റിങ്, ഇ.സി.സി.ഇ മെറ്റീരിയൽസ്, മാറ്റ് എന്നിവയും വകുപ്പ് നിർദേശിച്ചിട്ടുള്ള സക്ഷം അങ്കണവാടി മോഡൽ നെയിംബോർഡും സ്ഥാപിക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചു.
സർക്കാർ അനുമതിയും അംഗീകാരവുമുള്ള ഏജൻസികളിൽ നിന്നാണ് താൽപര്യപത്രം ക്ഷണിച്ചിട്ടുള്ളത്.
താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 5 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ കളമശ്ശേരി നജാത്ത് നഗറിലെ വനിതാ വികസന കേന്ദ്രം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 9188959723. ഇ-മെയിൽ: cdpoedappallyaddi@gmail.com.
- Log in to post comments