Post Category
അദാലത്ത്
വ്യവസായ മേഖലയിലെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി ഫെബ്രുവരി 18 ന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ്ഹൗസിൽ അദാലത്ത് സംഘടിപ്പിക്കും. ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖല നേരിടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ ഫെബ്രുവരി അഞ്ചിന് മുമ്പായി തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ സമർപ്പിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.
(പി.ആർ.പി. 111/2019)
date
- Log in to post comments