Post Category
തേനീച്ചകൃഷിക്ക് പ്രോത്സാഹനവുമായി കരവാരം ഗ്രാമപഞ്ചായത്ത്
കരവാരം ഗ്രാമ പഞ്ചായത്തിന്റെ 2018- 19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കർഷകർക്ക് തേനീച്ച കൃഷിക്കുള്ള സാമഗ്രികൾ നൽകി. ഈ സാമ്പത്തികവർഷത്തിൽ 54 പേർക്കും 2019- 20 സാമ്പത്തികവർഷത്തിൽ 80 പേർക്കും തേനീച്ച കൃഷിക്കുള്ള ഉപകരണങ്ങൾ നൽകും. ഹോർട്ടികോർപ്പിന്റെ സഹകരണത്തോടെ ഇതുവരെ 22 പേർക്ക് തേനീച്ചകൃഷിക്കാവശ്യമായ ഉപകരണങ്ങളും കർഷകർക്ക് പ്രത്യേക പരിശീലനവും നൽകി. ഒരു വ്യക്തിക്ക് രണ്ട് തേനീച്ചപ്പെട്ടി വീതമാണ് നൽകുന്നത്.
(പി.ആർ.പി. 120/2019)
date
- Log in to post comments