Skip to main content

ആശാവർക്കർമാരുടെ എട്ടാമത് മൊഡ്യൂൾ പരിശീലനം സമാപിച്ചു

കിളിമാനൂരിൽ ബ്ലോക്ക് തല ആശാവർക്കർമാരുടെ എട്ടാമത് മൊഡ്യൂൾ പരിശീലനം സമാപിച്ചു. അഞ്ചുദിവസത്തെ പരിശീലനപരിപാടിയുടെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരൂർ പഞ്ചായത്ത് പ്രസിഡൻറ് എം രഘു, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാൾ, പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻറ് ബി വിഷ്ണു, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 121/2019)

 

date