Skip to main content

ജലസംരക്ഷണം: ഏകദിന ശിൽപശാല

ഹരിതകേരളം മിഷന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ജില്ലാതല ശിൽപശാല വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തിൽ നടക്കും.  ഇന്ന് (ജനുവരി 30) രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു ശിൽപശാല ഉദ്ഘാടനം ചെയ്യും.  ജില്ലാ കളക്ടർ ഡോ. കെ. വാസുകി അദ്ധ്യക്ഷത വഹിക്കും.  
ജില്ലയിൽ നടപ്പാക്കിയ മികച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സന്നദ്ധരാക്കുന്നതിനുമുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. മേയർ വി.കെ പ്രശാന്ത്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി. ഹുമയൂൺ തുടങ്ങിയവരും ശിൽപശാലയിൽ പങ്കെടുക്കും.
(പി.ആർ.പി. 126/2019)

 

date