Post Category
മിതൃമ്മല സർക്കാർ സ്കൂളിലെ പുതിയ കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
മിതൃമ്മല സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ഇരുനില കെട്ടിടം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാഭ്യാസത്തിന് ഉന്നത നിലവാരം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എസ്.എം റാസി, കല്ലറ ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ് കെ. ശാന്തകുമാർ, വൈസ് പ്രസിഡന്റ് ജി.എസ്. ബീന, വാമനപുരം ഗ്രാമപഞ്ചായത്ത്് വൈസ് പ്രസിഡന്റ് ജി.ഒ. ശ്രീവിദ്യ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 1.40 കോടി രൂപ ചെലവിട്ടാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
വിവിധ പരീക്ഷകളിലും കലാ കായിക മത്സരങ്ങളിലും വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
(പി.ആർ.പി. 133/2019)
date
- Log in to post comments