Skip to main content

താല്‍പ്പര്യപത്രം ക്ഷണിച്ചു

ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന, പെണ്‍കുട്ടികള്‍ക്കായുള്ള ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും രണ്ട് കെട്ടിടങ്ങളുടെ മേല്‍ക്കൂര നിര്‍മിക്കുന്നതിനുമായി ഗവണ്‍മെന്റ് അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്നും വിശദമായ എസ്റ്റിമേറ്റും താല്‍പ്പര്യപത്രവും ക്ഷണിച്ചു.  എസ്റ്റിമേറ്റും അനുബന്ധ രേഖകളും സ്വന്തം ചെലവില്‍ തയ്യാറാക്കണം.  എസ്റ്റിമേറ്റും സമ്മതപത്രവും ഫെബ്രുവരി 13 ഉച്ച കഴിഞ്ഞ് രണ്ട് മണിക്കു മുമ്പായി പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, നെടുമങ്ങാട്, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം.  ഇതോടനുബന്ധിച്ചുള്ള ഒരു പ്രീബിഡ് മീറ്റിംഗ് ഫെബ്രുവരി എട്ട് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രോജക്ട് ഓഫീസറുടെ ചേംബറില്‍ ചേരുമെന്നും പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി. 164/2019)

 

date